updated on:2019-04-10 07:23 PM
ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

www.utharadesam.com 2019-04-10 07:23 PM,
കാഞ്ഞങ്ങാട്: പകുതിയില്‍ മുറിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റാന്‍ നടപടിയില്ല. ഉദയനഗര്‍ കൊടവലം റോഡരികില്‍ പുല്ലൂര്‍ ഗവ.ഐ.ടി.ഐ യ്ക്ക് സമീപത്താണ് മുറിഞ്ഞ് വീഴാറായ തൂണ്‍ യാത്രികര്‍ക്ക് ഭീഷണിയാവുന്നത്. കുഴല്‍ കിണര്‍ യന്ത്രവുമായി പോയ ലോറി തട്ടിയാണ് വൈദ്യുതി തൂണ്‍അപകടാവസ്ഥയിലായതെന്നാണ് പരിസരവാസികള്‍ പറയുന്നു. അപകടം വരുത്തിയ ലോറിയിലെ ജീവനക്കാര്‍ ഇലക്ട്രിസിറ്റി അധികൃതരെ വിവരമറിയിക്കാതെ സ്ഥലം വിടുകയായിരുന്നു. വൈദ്യുതി തൂണ്‍ അപകടാവസ്ഥയിലായി രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയത് മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. മാവുങ്കാല്‍ സെക്ഷന് കീഴില്‍വരുന്നപ്രദേശമായതിനാല്‍ നാട്ടുകാര്‍ അവിടെ വിവരം നല്‍കിയിരുന്നു. നിലവില്‍ വൈദ്യുതി കമ്പികളുടെ ബലത്തിലാണ് മുറിഞ്ഞ് വീഴാറായ തൂണ്‍ നില്‍ക്കുന്നത്.



Recent News
  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം