updated on:2019-01-09 07:01 PM
ശുചിത്വ ബോധവല്‍ക്കരണവുമായി മാട്ടവയല്‍ കലാനിലയത്തിന്റെ യക്ഷഗാനം

www.utharadesam.com 2019-01-09 07:01 PM,
മുള്ളേരിയ: ശുചിത്വ ബോധവല്‍ക്കരണമൂന്നിയുള്ള അഡൂര്‍ മാട്ടവയല്‍ ശ്രീ ചിന്മയ യക്ഷഗാന കലാനിലയത്തിന്റെ യക്ഷഗാനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ മലപ്പറമ്പയില്‍ നടത്തിയ യക്ഷഗാനം പലരുടെയും പ്രശംസ പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോംഗ് ആന്റ് ഡ്രാമ ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ചിന്മയ യക്ഷഗാന കലാനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ശ്രദ്ധേയമായിരിക്കുകയാണ്.
ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂര്‍, വയനാട് ജില്ലകളുടെ സംയുക്ത സഹകരണത്തോടെ കോഴിക്കോട് മലപ്പറമ്പ എസ്.ആര്‍.സി. ഹാളില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ചിന്മയ കലാനിലയം യക്ഷഗാനം അവതരിപ്പിച്ചത്. എം. നാരായണ മാട്ട യക്ഷഗാനത്തെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌ക്കാര ജേതാവ് എം. നാരായണ മാട്ട, കൃഷ്ണ നായക്ക്, ശിവരാമ ഭട്ട്, സുന്ദരന്‍ അടുക്കം, കമലാക്ഷന്‍ ആദൂര്‍, സുരേഷ് അടുക്കം, പ്രവീണ്‍ കുണ്ടംകുഴി, ഭാസ്‌ക്കരന്‍ കുണ്ടംകുഴി, ഗോപാലന്‍ മാട്ട, ഉദയകുമാര്‍ കാസര്‍കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Recent News
  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു