like this site? Tell a friend |
updated on:2018-12-06 06:45 PM
37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ
![]() www.utharadesam.com 2018-12-06 06:45 PM, കാസര്‍കോട്: ദീര്‍ഘകാലം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്ത വിജയകുമാരന്‍ യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ വലയുന്നു. മാവുങ്കാല്‍ പുതിയകണ്ടം സ്വദേശിയായ പി.വിജയകുമാരന്‍ കോട്ടച്ചേരി പോസ്റ്റോഫീസില്‍ 37 വര്‍ഷം പാര്‍ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്നു. അമ്പത്തെട്ടുകാരനായ വിജയകുമാരന്‍ മൂന്നു വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്. പ്രതിമാസം 1500 രൂപ പ്രതിഫലം വാങ്ങിയായിരുന്നു വിജയകുമാരന്‍ സ്വീപ്പര്‍ ജോലി ചെയ്തിരുന്നത്. തപാല്‍ വകുപ്പിലെ സ്വീപ്പര്‍മാര്‍ അംഗങ്ങളായുള്ള സംഘടന മുഖാന്തിരമാണ് വിജയകുമാരന്‍ ജോലിയില്‍ പ്രവേശിച്ചത്. വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നതായി വിജയകുമാരന്‍ പറയുന്നു. എന്നാല്‍ ഇതിനു വേണ്ട യാതൊരു നടപടികളും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഔദ്യോഗിക നിയമനമല്ലാത്തതിനാല്‍ വിജയകുമാരന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് തപാല്‍ വകുപ്പധികൃതര്‍ പറയുന്നത്. എങ്കിലും ഏറെക്കാലം സേവന മനുഷ്ഠിച്ചെങ്കില് എന്തെങ്കിലും ആനുകൂല്യം കിട്ടുമോയെന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് വിജയകുമാരന്റെ കുടുംബം. തപാല്‍ വകുപ്പിലെ ജോലി ഇല്ലാതായതോടെ കുടുംബം കടുത്ത ദുരിതത്തിലാണ്. മക്കള്‍ കൂലിവേല ചെയ്യുന്നുണ്ട്. മിക്കപ്പോഴും പണി കിട്ടാറുമില്ല. അതുകൊണ്ടുതന്നെ തുച്ഛമായ വരുമാനം കൊണ്ട് കഴിഞ്ഞു കൂടാന്‍ കുടുംബം ഏറെ പ്രയാസപ്പെടുകയാണ്. വിജയകുമാരനെ പലവിധ അസുഖങ്ങളും അലട്ടുന്നതിനാല്‍ മറ്റ് ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. മൂന്നുമാസക്കാലം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്റെ അസുഖം പൂര്‍ണ്ണമായും ഭേദമായിട്ടില്ല. അധികൃതര്‍ എത്രയും വേഗം തനിക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിത്തരണമെന്ന അപേക്ഷമാത്രമാണ് വിജയകുമാരനുള്ളത്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |