updated on:2018-12-06 06:11 PM
വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

www.utharadesam.com 2018-12-06 06:11 PM,
കാസര്‍കോട്: വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ കണ്ണടക്കുന്നു.
രാത്രികാലങ്ങളിലാണ് വിദ്യാനഗറിലെ പൊതുസ്ഥലങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത്. വിവാഹസല്‍ക്കാരത്തിന്റെ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ആരോരുമറിയാതെ വാഹനങ്ങളില്‍ കടത്തിക്കൊണ്ടു വന്ന് പാതയോരങ്ങളില്‍ തള്ളുകയാണ് ചെയ്യുന്നത്. വിദ്യാനഗര്‍ - ചാല ഇടറോഡിന് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി ചാക്കുകണക്കിന് മാലിന്യങ്ങളാണ് തള്ളിയത്. ഇതില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധം വഴിയാത്രക്കാരെ വിഷമിപ്പിക്കുന്നു. പലതരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സമയത്ത് ഇങ്ങനെ മാലിന്യ നിക്ഷേപം നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ക്കാകുന്നില്ല.
ചാലറോഡിന് സമീപം സ്ഥാപിച്ച വിദ്യാനഗര്‍ കോളനി റസിഡന്റ്‌സ് അസോസിയേഷന്റെ ബോര്‍ഡിന് ചുറ്റും മാലിന്യക്കൂമ്പാരമാണ്. ഈ ഭാഗത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.Recent News
  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം