updated on:2018-06-13 06:17 PM
തകര്‍ന്നുവീഴുന്നതില്‍ ഏറെയും കാലപ്പഴക്കമുള്ളതും ദ്രവിച്ചതുമായ വെദ്യുതി പോസ്റ്റുകള്‍

www.utharadesam.com 2018-06-13 06:17 PM,
കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്നു വീഴുന്ന വൈദ്യുതി പോസ്റ്റുകളില്‍ ഭൂരിഭാഗവും ദ്രവിച്ചതും കാലപ്പഴക്കം സംഭവിച്ചതും. അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയിടണമെന്ന വിവിധ പ്രദേശങ്ങളിലെ ആളുകളുടെ ആവശ്യം ബന്ധപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം, ചിറ്റാരിക്കാല്‍ തുടങ്ങിയ ഭാഗങ്ങളിലൊക്കെയും നിരവധി വൈദ്യുതി പോസ്റ്റുകളാണ് നിലം പതിച്ചത്. ഇതോടൊപ്പം വൈദ്യുതി കമ്പികളും വീണു കിടക്കുന്നു. കാറ്റില്‍ മരച്ചില്ലകള്‍ വീണും പലയിടങ്ങളിലും വൈദ്യുതി കമ്പികള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്ക് വീഴുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. വാഹന ഗതാഗതവും കാല്‍നടയാത്രയും ഇക്കാരണത്താല്‍ ഭീഷണിയിലാണ്. വൈദ്യുതി തൂണുകള്‍ ദ്രവിച്ച നിലയില്‍ ഇപ്പോഴും തുടരുന്നതിനാല്‍ പൊതു ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതിയാണുള്ളത്. ഭീമനടി നല്ലോമ്പുഴ കെ.എസ്.ഇ.ബി. സബ്ഡിവിഷന് കീഴില്‍ മാത്രം66 ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നു വീണത്. വൈദ്യുതി വിതരണം ഇതോടെ താറുമാണാണ്. അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാതിരുന്നതാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം. തകര്‍ന്നു വീണ വൈദ്യുതി തൂണുകളും പൊട്ടി വീണ കമ്പികളും യഥാസമയം മാറ്റുന്നതില്‍ വരുന്ന കാലതാമസവും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തുന്നതിന് തടസ്സമാവുകയാണ്. സ്ഥിരം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും ഉപയോഗിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നത്.Recent News
  സൈക്കിളില്‍ ഐസ് വില്‍പനയുമായി സൂര്യ അരനൂറ്റാണ്ടിലേക്ക്

  നീര്‍ച്ചാലിലും പരിസരങ്ങളിലും കവര്‍ച്ച പതിവായി; പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല

  സ്ഥിരമായൊരു നടപ്പാലം വേണം; മിന്‍ചിനടുക്ക കാത്തിരിക്കുന്നു

  മനം നിറക്കാന്‍ ബെള്ളച്ചാല്‍ വെള്ളച്ചാട്ടം

  ലഹരിക്കെതിരെ ആറ് വയസുകാരന്റെ സൈക്കിള്‍ സവാരി

  ഗതാഗതനിയന്ത്രണമില്ല; ബദിയടുക്ക ടൗണില്‍ അപകടം പതിയിരിക്കുന്നു

  ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി; കനിവ് തേടി കുടുംബം

  കാരുണ്യം തേടി രോഗിയായ റിയാനയും കുടുംബവും

  ജന്മനാ മലദ്വാരമില്ല; ദുരിതം പേറി നാലു വയസുകാരി

  ജപ്പാനിലെ ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് മനസ്സ് നീറിയ കുമാരേട്ടന്‍ മരണത്തിന് കീഴടങ്ങി

  എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ പി.എച്ച്.സിക്ക് പറയാനുള്ളത് അവഗണനയുടെ കഥ

  മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ കെ.എസ്.ടി.പിറോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്നറിയാതെ അധികൃതര്‍; അനധികൃതപാര്‍ക്കിംഗ് ജോലിക്ക് തടസമാകുന്നു

  അധികാരികള്‍ കനിയുന്നില്ല; ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍

  അവഗണനയുടെ മഴനനഞ്ഞ് മുളിയാര്‍ വില്ലേജ് ഓഫീസ്

  സര്‍ക്കാറിന്റെ പകപോക്കല്‍ നയം വികസന സ്തംഭനത്തിന് കാരണമാകുന്നു-നഗരസഭാ ചെയര്‍പേഴ്‌സണ്‍