updated on:2018-06-11 06:40 PM
ഡെങ്കിപ്പനിക്ക് മുന്നില്‍ പകച്ച് ആരോഗ്യവകുപ്പ്; ജില്ലയിലെ ആസ്പത്രികള്‍ പനിബാധിതരെകൊണ്ട് നിറഞ്ഞു

www.utharadesam.com 2018-06-11 06:40 PM,
കാസര്‍കോട്: കാല വര്‍ഷ കെടുതികള്‍ക്കുപുറമെ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളും വ്യാപകമായതോടെ ജനജീവിതം കടുത്ത ദുരിതത്തില്‍.
കാസര്‍കോട് ജില്ലയിലെ നഗരപ്രദേശങ്ങളിലും തീരദേശങ്ങളിലും പനിബാധിതരുടെ എണ്ണം ദിനം പ്രതി പെരുകുകയാണ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നേ ദിവസംവരെയുള്ള കണക്കെടുത്താല്‍ ഏഴായിരത്തോളം പേര്‍ക്ക് പനിബാധിച്ചതായാണ് വിവരം. അറുന്നൂറോളം പേര്‍ ഡെങ്കിപ്പനി ബാധിച്ചു സര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യ ആസ്പത്രികളിലുമായി ചികിത്സയില്‍ കഴിയുകയാണ്. പനിബാധിതരെകൊണ്ട് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആസ്പത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിറഞ്ഞിരിക്കുന്നു. ഇത് കാരണം പനിബാധിതര്‍ക്ക് ചികിത്സയില്‍ കഴിയാന്‍ അവശ്യമായ കിടക്കകള്‍ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ഒരേ കിടക്കയില്‍ തന്നെ തിങ്ങി ഞെരുങ്ങി കിടക്കേണ്ട ഗതികേടിലാണ് രോഗികള്‍. സര്‍ക്കാര്‍ ആസ്പത്രികളില്‍ അവശ്യമായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാകുന്നില്ലെന്ന പരാതിയും ഇതിനിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കൈകൊള്ളുന്ന നടപടികള്‍ പൂര്‍ണ്ണ ഫലത്തില്‍ എത്തുന്നില്ല. കോടോം-ബേളൂര്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലൊക്കെയും പനിബാധിച്ചു ആസ്പത്രികളിലാകുന്നവരുടെ എണ്ണം കൂടുതലാണ്. മാലോം, ദര്‍ഘാസ്, കാര്യോട്ടുചാല്‍, കണ്ണീര്‍വാടി എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ ഏറെയുണ്ട്. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ ചികിത്സ തേടിയെത്തിയവരില്‍ ഭൂരിഭാഗവും ഡെങ്കിപ്പനി ബാധിതരാണ്.
കോടോം-ബേളൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഡെങ്കിപ്പനി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് തുടരുന്നുണ്ടെങ്കിലും പനി നിയന്ത്രണവിധേയമായിട്ടില്ല.Recent News
  സൈക്കിളില്‍ ഐസ് വില്‍പനയുമായി സൂര്യ അരനൂറ്റാണ്ടിലേക്ക്

  നീര്‍ച്ചാലിലും പരിസരങ്ങളിലും കവര്‍ച്ച പതിവായി; പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല

  സ്ഥിരമായൊരു നടപ്പാലം വേണം; മിന്‍ചിനടുക്ക കാത്തിരിക്കുന്നു

  മനം നിറക്കാന്‍ ബെള്ളച്ചാല്‍ വെള്ളച്ചാട്ടം

  ലഹരിക്കെതിരെ ആറ് വയസുകാരന്റെ സൈക്കിള്‍ സവാരി

  ഗതാഗതനിയന്ത്രണമില്ല; ബദിയടുക്ക ടൗണില്‍ അപകടം പതിയിരിക്കുന്നു

  ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി; കനിവ് തേടി കുടുംബം

  കാരുണ്യം തേടി രോഗിയായ റിയാനയും കുടുംബവും

  ജന്മനാ മലദ്വാരമില്ല; ദുരിതം പേറി നാലു വയസുകാരി

  ജപ്പാനിലെ ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് മനസ്സ് നീറിയ കുമാരേട്ടന്‍ മരണത്തിന് കീഴടങ്ങി

  എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ പി.എച്ച്.സിക്ക് പറയാനുള്ളത് അവഗണനയുടെ കഥ

  മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ കെ.എസ്.ടി.പിറോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്നറിയാതെ അധികൃതര്‍; അനധികൃതപാര്‍ക്കിംഗ് ജോലിക്ക് തടസമാകുന്നു

  അധികാരികള്‍ കനിയുന്നില്ല; ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍

  അവഗണനയുടെ മഴനനഞ്ഞ് മുളിയാര്‍ വില്ലേജ് ഓഫീസ്

  സര്‍ക്കാറിന്റെ പകപോക്കല്‍ നയം വികസന സ്തംഭനത്തിന് കാരണമാകുന്നു-നഗരസഭാ ചെയര്‍പേഴ്‌സണ്‍