updated on:2019-07-01 08:43 PM
മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

www.utharadesam.com 2019-07-01 08:43 PM,
മംഗളൂരു: ബജ്‌പെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ വൈകിട്ട് വിമാനം ടാക്‌സി വേയില്‍ നിന്ന് തെന്നിമാറിയത് കാരണം വിമാന സര്‍വീസുകള്‍ വൈകി. ഇന്നലെ വൈകിട്ട് 5.40ഓടെയാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 384 നമ്പര്‍ വിമാനം തെന്നിമാറിയത്. ലാന്റ് ചെയ്ത് റണ്‍വേ പിന്നിട്ട് യാത്രക്കാരെ ഇറക്കുന്ന ഭാഗമായ എപ്രണിലേക്ക് പോകവേയാണ് ടാക്‌സിവേയില്‍നിന്ന് തെന്നിമാറി പുറത്തേക്ക് നീങ്ങിയത്. യാത്രക്കാരെ ഇവിടെ ഇറക്കിയ ശേഷം വിമാനം തിരികെ ടാക്‌സിവേയില്‍ കയറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് വിമാനത്താവളം അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇന്ന് രാവിലെ 8.05ന് ദുബായിലേക്ക് പോകേണ്ട വിമാനം 11.50ഓടെയാണ് പുറപ്പെട്ടത്. ഇന്നുച്ചയ്ക്ക് ശേഷമുള്ള വിമാനസര്‍വ്വീസുമായി ബന്ധപ്പെട്ടുള്ള സമയക്രമത്തിലെ മാറ്റം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍സ് അധികൃതര്‍ പറയുന്നു. ഇന്നുച്ചക്ക് ശേഷമുള്ള വിമാനസമയങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു