updated on:2019-06-10 06:23 PM
ഗിരീഷ് കര്‍ണാട് അന്തരിച്ചു

www.utharadesam.com 2019-06-10 06:23 PM,
ബംഗളൂരു: ജ്ഞാനപീഠ ജേതാവും പ്രശസ്ത കന്നഡ സാഹിത്യകാരനും ചലച്ചിത്രകാരനും നാടകകൃത്തുമായ പത്മശ്രീ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ഇന്നുരാവിലെ ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.
1974ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസറും ഫുള്‍ ബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയിലെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമകളിലും വേഷം ചെയ്തിട്ടുണ്ട്. ദി പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, രാഗം ആനന്ദഭൈരവി എന്നീ മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. സംസ്‌ക്കാരം എന്ന കന്നഡ സിനിമയിലൂടെയാണ് ആദ്യമായി അഭ്രപാളിയിലെത്തിയത്.
ഗിരീഷ് കര്‍ണാട് ഉയര്‍ത്തിയ അതിനിശിതവും നിര്‍ഭയവുമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 1938 മെയ് 19ന് മുംബൈ മാതേണില്‍ ജനിച്ച ഇദ്ദേഹം പിന്നീട് കന്നഡ ജനതയുടെ ജീവിതഭാഗം തന്നെയായി മാറുകയായിരുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനൊപ്പം തത്വശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി.
കന്നഡയില്‍ എഴുതിയ ആദ്യത്തെ നാടകമായ യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. തുക്ലഗ് ആണ് ഏറ്റവും പ്രധാനപ്പെട്ട രചന. ഇന്ത്യന്‍ നാടക വേദിയില്‍ ഗിരീഷ് കര്‍ണാട് ദീര്‍ഘകാലം മുടിചൂടാ മന്നനായി വാണു.Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു