updated on:2019-05-21 08:30 PM
യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

www.utharadesam.com 2019-05-21 08:30 PM,
മംഗളൂരു: ഈ വര്‍ഷത്തെ യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് തളങ്കര ദഖീറത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. 23 വര്‍ഷത്തെ തുടര്‍ച്ചയായി എസ്.എസ്.എല്‍.സിയില്‍ നേടിയ നൂറു ശതമാനം വിജയം, പഠ്യേതര പ്രവര്‍ത്തനങ്ങളായ റെഡ് ക്രോസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയിലെ മികവ് പരിഗണിച്ചാണ് ദഖീറത്ത് സ്‌കൂളിന് അവാര്‍ഡ് നല്‍കിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീലില്‍ നിന്ന് പ്രിന്‍സിപ്പാള്‍ ആര്‍.എസ് രാജേഷ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി ക്ക് ഫുള്‍ എ പ്ലസ് നേടിയ ആയിഷത്ത് നാഫിയ, ആയിഷ ഫാദില, യിഷത്ത് ഷബ്‌ന, ആയിഷത്ത് ഷാനിബ, മുഹമ്മദ് ആഷിക്.എ, ഹിഷാം അഹമ്മദ്.എ.ആര്‍, അഹമ്മദ് ഷഹബാസ്.എ എന്നിവര്‍ക്കും സ്റ്റുഡന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു.



Recent News
  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു