like this site? Tell a friend |
updated on:2018-11-25 06:38 PM
അംബരീഷ് അന്തരിച്ചു
www.utharadesam.com 2018-11-25 06:38 PM, ബംഗളൂരു : പ്രമുഖ കന്നട ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് (66) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രശസ്ത നടി സുമലതയാണ് ഭാര്യ. മണ്ഡ്യയിലെ മദ്ദൂര്‍ ദൊഡ്ഡരസിനക്കെരെയില്‍ 1952 മേയ് 29നു ജനിച്ച അംബരീഷ് എണ്‍പതുകളിലെ ജനപ്രിയ നായകനായിരുന്നു. സിനിമയില്‍ പ്രതിനായകനായി ആദ്യകാലങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് നായകനായി വളരുകയായിരുന്നു. 250ലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലും അദ്ദേഹം വേഷമിട്ടിരുന്നു. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'ഗാനം' എന്ന ചിത്രത്തില്‍ നായകനായി. രക്തവര്‍ണത്തിലുള്ള കണ്ണുകള്‍ ഉള്ള അംബരീഷ് അനശ്വരമാക്കിയ വില്ലന്‍ കഥാപാത്രങ്ങളും രോഷാകുലനായ നായക വേഷങ്ങളും ഏറെയാണ്. 'നാഗരാജാവ്' എന്ന സിനിമയില്‍ ചെറിയൊരു വേഷത്തിലാണ് അരങ്ങേറ്റം. 1980ല്‍ 'അന്ത' എന്ന സിനിമയില്‍ നായകനായി. 1998-99 കാലയളവില്‍ ലോക്സഭയില്‍ ജനതാദള്‍ (എസ്) എം.പിയായി രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ച അംബരീഷ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2 തവണ കൂടി അദ്ദേഹം മണ്ഡ്യയില്‍ നിന്ന് ലോക്സഭയിലെത്തി. മന്മോഹന് സിങ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |