updated on:2018-07-07 09:04 PM
കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

www.utharadesam.com 2018-07-07 09:04 PM,
പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ ചുറ്റുമതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പുത്തൂര്‍ ഹെബ്ബാര്‍ വയലിലെ പരേതനായ വിശ്വനാഥ സാലിയന്റെ ഭാര്യ പാര്‍വ്വതി (65), പേരമകന്‍ ധനൂഷ് (15) എന്നിവരാണ് മരിച്ചത്. ഓടുപാകിയ വീടാണ് തകര്‍ന്നത്. ശക്തമായ മഴക്കിടെ ചുറ്റുമതില്‍ തകര്‍ന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
പാര്‍വ്വതിയും പേരകുട്ടിയും വീട്ടിനകത്ത് ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അയല്‍വാസികളെത്തി ഇരുവരേയും ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹേഷ്, യോഗീഷ്, ഗായത്രി, രാജേശ്വരി എന്നിവര്‍ പാര്‍വ്വതിയുടെ മക്കളാണ്.



Recent News
  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം