updated on:2018-06-06 07:35 PM
യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

www.utharadesam.com 2018-06-06 07:35 PM,
മംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കുമ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി യു.ടി.ഖാദര്‍ വീണ്ടും മന്ത്രി പദത്തില്‍. മലയാളികള്‍ക്കഭിമാനമായി കെ.ജെ ജോര്‍ജ്ജും മന്ത്രി സഭയിലുണ്ടാകും.
ഉഡുപ്പി, ദക്ഷിണ കാനറ ജില്ലകളില്‍ നിന്നും വിജയിച്ച ഏക കോണ്‍ഗ്രസ് പ്രതിനിധിയാണ് യു.ടി.ഖാദര്‍. ഇതും മികച്ച മന്ത്രിയെന്ന പ്രകടനവുമാണ് ഖാദറിനെത്തേടി മന്ത്രി പദവി എത്തിയത്. തുടര്‍ച്ചയായി നാലാം തവണയാണ് യു.ടി.ഖാദര്‍ വിജയിക്കുന്നത്. വകുപ്പ് നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രധാന വകുപ്പ് തന്നെ ലഭിക്കാനാണ് സാദ്ധ്യത. ഇതിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ഇടപെട്ടിട്ടുണ്ട്. സിദ്ധരാമയ്യ മന്ത്രി സഭയില്‍ മൂന്നു വര്‍ഷം ആരോഗ്യവകുപ്പും രണ്ട് വര്‍ഷം സിവില്‍ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. മംഗളൂരു (ഉള്ളാള്‍) മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഉപ്പളയിലാണ് കുടുംബ വേരുകള്‍. ചട്ടഞ്ചാല്‍ മുണ്ടോള്‍ കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍