updated on:2018-03-13 02:58 PM
ബെംഗളൂരുവില്‍ സ്ഥാപന ബോര്‍ഡുകളില്‍ കന്നഡ ഭാഷക്ക് പ്രാമുഖ്യം നല്‍കണമെന്ന് മഹാനഗരസഭ

www.utharadesam.com 2018-03-13 02:58 PM,
ബെംഗളൂരു: വാണിജ്യ സ്ഥാപനങ്ങളുടെ പേരു സൂചിപ്പിക്കുന്ന ബോര്‍ഡുകളില്‍ 60ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന വ്യവസ്ഥ ബെംഗളൂരു മഹാനഗരസഭ (ബി.ബി.എം.പി.) കര്‍ശനമാക്കുന്നു. ബോര്‍ഡുകളില്‍ കന്നഡക്ക് പ്രാധാന്യം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബി.ബി.എം.പി. കമ്മീഷണര്‍ എന്‍.മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. കടകളുടെയും മാളുകളുടെയുമെല്ലാം ബോര്‍ഡുകളില്‍ കന്നഡക്ക് പ്രാമുഖ്യം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കന്നഡ വികസന അതോറിറ്റി (കെ.ഡി.എ) നേരത്തെ ബി.ബി.എം.പി. ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹോട്ടലുകള്‍, മാളുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ ബോര്‍ഡുകളില്‍ കന്നഡക്ക് പകരം ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം കെ.ഡി.എ രംഗത്തെത്തിയിരുന്നു. ഹിന്ദിയില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ച ചില ഹോട്ടലുകള്‍ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ അക്രമണവും ഉണ്ടായി. ഇതേ തുടര്‍ന്ന് ബോര്‍ഡുകളുടെ 60 ശതമാനം കന്നഡ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ച് ബി.ബി.എം.പി.എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു. ശേഷിച്ച 40 ശതമാനം ഭാഗത്ത് മറ്റ് ഭാഷകള്‍ ഉപയോഗിക്കാന്‍ തടസ്സമില്ല. നവംബറിനകം എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബോര്‍ഡുകള്‍ ഇത്തരത്തില്‍ മാറ്റുവാനായിരുന്നു നിര്‍ദ്ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും കെഡി.എ. ആവശ്യപ്പെട്ടിരുന്നു. നേരത്തെ മെട്രോ സ്‌റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരെയും കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബെംഗളൂ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബി.എം.ആര്‍.സി.എല്‍)നിര്‍ബന്ധിതമായി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ബാങ്കുകളിലും കന്നഡ നിര്‍ബന്ധമാക്കണം എന്നാവശ്യപ്പെട്ട് കന്നഡ സംഘടനകള്‍ രംഗത്തുണ്ട്. സമീപകാലത്ത് റെയില്‍വേ ടിക്കറ്റുകളിലും കന്നഡ ഭാഷ ചേര്‍ത്തിട്ടുണ്ട്.



Recent News
  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം

  സുള്ള്യയില്‍ അങ്കാരക്ക് തുടര്‍ച്ചയായ ആറാം ജയം

  എന്‍.എ. ഹാരിസിന് ഹാട്രിക് ജയം

  കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് 130ന് മുകളില്‍ സീറ്റുകളെന്ന് യെഡിയൂരപ്പ