updated on:2019-05-13 05:58 PM
നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

www.utharadesam.com 2019-05-13 05:58 PM,
ഹൈദരാബാദ്: ഒരു കലാശപ്പോരാട്ടത്തിന്റെ സര്‍വ്വ സൗന്ദര്യവും നിറഞ്ഞുനിന്ന ഐ.പി.എല്‍. പത്താം സീസണില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടി. മുംബൈയുടേതിത് നാലാം കിരീടനേട്ടമാണ്.
ഒരൊറ്റ റണ്ണിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്നത്. 59 പന്തില്‍ 8 ഫോറും 4 സിക്‌സറുകളുമായി 80 റണ്‍സ് അടിച്ചുകൂട്ടിയ ഷെയ്ന്‍ വാട്‌സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ വിജയത്തിന് അരികെ വരെ എത്തിയതാണ്. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ വാട്‌സണ്‍ ഗ്യാലറിയിലേക്ക് പറത്തിയപ്പോള്‍ ചെന്നൈ ആരാധകര്‍ ഇറകി മറിഞ്ഞതായിരുന്നു. എന്നാല്‍ 19-ാം ഓവറില്‍ ബൂംറ വാട്‌സണെയും ബ്രാവോയെയും പിടിച്ചു കെട്ടി. ആ ഓവറിലെ രണ്ടാം പന്തില്‍ ബ്രാവോയുടെ വിക്കറ്റ് പോയതോടെ മുംബൈ മത്സരത്തിലേക്ക് തിരിച്ചു വന്നു.
മലിങ്ക അവസാന ഓവര്‍ എറിയുമ്പോള്‍ ചെന്നൈക്ക് വേണ്ടിയിരുന്നത് 9 റണ്‍സ്. വാട്‌സണും ജഡേജയും ക്രീസില്‍. മലിങ്കയുടെ യോര്‍ക്കറുകളില്‍ ഇരുവര്‍ക്കും ബൗണ്ടറി നേടാനായില്ല.
നാലാം പന്തില്‍ വാട്‌സണ്‍ റണ്ണൗട്ടായി. ഇതോടെ മത്സരം അത്യന്തം ആവേശത്തിലേക്ക് കടന്നു.
അഞ്ചാം പന്തില്‍ പുതുതായി ക്രീസിലെത്തിയ ഠാക്കൂര്‍ ഡബിളെടുത്തു. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് എന്ന സ്ഥിതിയിലെത്തി. എന്നാല്‍ മലിങ്കയുടെ ആ പന്തില്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇതോടെ മുംബൈ ക്യാമ്പില്‍ ആഘോഷം അണപൊട്ടി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ ചെന്നൈ- മുംബൈ ടീമുകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണയും വിജയം മുംബൈക്കായി. ഐ.പി.എല്‍. കിരീടം നാല് തവണ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ഇതോടെ മുംബൈക്ക് സ്വന്തമായി.Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി