like this site? Tell a friend |
updated on:2019-01-12 07:17 PM
ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും
www.utharadesam.com 2019-01-12 07:17 PM, കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡണ്ടിനെ കെ.സി.എ. സസ്പെണ്ട് ചെയ്ത സംഭവത്തില്‍ കാസര്‍കോട് മുന്‍സിഫ് കോടതി 21ന് വാദം കേള്‍ക്കും. തന്റെ സസ്പെന്ഷന് നടപടി കെ.സി.എ. ഭരണഘടനക്ക് വിരുദ്ധമാണെന്നാരോപിച്ച് മുന്‍ പ്രസിഡണ്ട് ഹാരിസ് ചൂരി നല്കിയ കേസിലാണ് കോടതി വാദം കേള്‍ക്കുക. പുതിയ പ്രസിഡണ്ടായി എന്‍.എ. അബ്ദുല്‍ ഖാദറിനെ തിരഞ്ഞെടുത്ത നടപടിയെയും പരാതിക്കാരന് ഹരജിയില്‍ ചോദ്യം ചെയ്തു. അതേ സമയം കേസില്‍ അന്തിമ വിധി വരുന്നത് വരെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.എ. 1794/2018 നമ്പറായി നല്കിയ ഇടക്കാല പെറ്റീഷന് 10.12.2018ന് പ്രിന്‍സിപ്പല്‍ മുന്‍സിഫ് എം. ബാലകൃഷ്ണന് തള്ളിയിരുന്നു. 16.10. 2018ന് ഫയല്‍ ചെയ്ത കേസില്‍ 27.11.2018 നാണ് ആദ്യവാദം കേട്ടത്. ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട കണക്കുകള്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിക്ക് നല്‍കിയിരുന്നതായും കെ.സി.എ. യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തുക പോലും ചെയ്യാതെയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും കെ.സി.എയുടെ താല്‍ക്കാലിക കമ്മിറ്റിക്ക് തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്നും ഹാരിസ് ഹരജിയില്‍ പറഞ്ഞു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |