updated on:2019-01-11 05:53 PM
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

www.utharadesam.com 2019-01-11 05:53 PM,
കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത് നിലവിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ആശ്വാസമായി. ജില്ലാ പ്രസിഡണ്ട് എന്‍.എ. സുലൈമാനും ഇദ്ദേഹത്തെ അനുകൂലിക്കുന്നവരും അടക്കം പലരെയും വെട്ടി നിരത്തിയാണ് കാലാവധി പൂര്‍ത്തിയാവും മുമ്പെ പുതിയ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് നടപടികള്‍ തുടങ്ങിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാലാവധി. എന്നാല്‍ എന്‍.എ. സുലൈമാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവില്‍ വന്നിട്ട് മൂന്ന് വര്‍ഷമേ ആവുന്നുള്ളൂ. 32 അസോസിയേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ വിവിധ അസോസിയേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പേര് വെട്ടിയതായും ടേബിള്‍ ടെന്നീസ് അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ നിലവിലുള്ള പ്രസിഡണ്ടിനെ തന്നെ ഒഴിവാക്കിയതായും ആക്ഷേപം ഉയര്‍ന്നു. ഭരണ പക്ഷ നേതാക്കള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റിയതായും ആക്ഷേപമുണ്ടായി. തുടര്‍ന്നാണ് എന്‍.എ. സുലൈമാനും തഴയപ്പെട്ട മറ്റു ചില അംഗങ്ങളും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ സ്റ്റേ നടപടി ഇവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചേര്‍ന്ന് ഒരു ജനറല്‍ സീറ്റിലേക്കും ഒരു വനിതാ സീറ്റിലേക്കും ഒരു എസ്.സി. സീറ്റിലേക്കും മൂന്ന് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇന്നാണ് ഇവര്‍ വോട്ടുചെയ്യേണ്ടത്. എന്നാല്‍ പല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും ബാലറ്റ് പേപ്പര്‍ കിട്ടിയിട്ടില്ലെന്ന് എന്‍.എ. സുലൈമാന്‍ ആരോപിച്ചു.



Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്