updated on:2019-01-10 06:23 PM
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

www.utharadesam.com 2019-01-10 06:23 PM,
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പിനെതിരെ മുന്‍ പ്രസിഡണ്ട് നല്‍കിയ ഹര്‍ജി പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി തള്ളി. 2018 ഒക്‌ടോബര്‍ 11 ന് നടന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പുതിയ പ്രസിഡണ്ടായി എന്‍.എ. അബ്ദുല്‍ ഖാദറിനെ തിരഞ്ഞെടുത്തത് അസോസിയേഷന്റെ ബൈലോക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് മുന്‍ പ്രസിഡണ്ടും കെ.സി.എ. അംഗവുമായിരുന്ന ഹാരിസ് ചൂരി പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. 2016 ജൂണില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കെ.സി.എ. പുറത്താക്കിയ നടപടിയെയും ഹാരിസ് ചൂരി ചോദ്യം ചെയ്തിരുന്നു. കെ.സി.എ. സെക്രട്ടറി അഡ്വ. ശ്രീജിത് വി. നായര്‍, ജില്ലാ ക്രിക്കറ്റ് അസോ. സെക്ര. ടി.എച്ച്. മുഹമ്മദ് നൗഫല്‍, എന്‍.എ. അബ്ദുല്‍ ഖാദര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബേള വില്ലേജിലെ മുണ്ടോട് കെ.സി.എ.യുടെ സ്റ്റേഡിയത്തിലെ പിച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരവധി തവണ വിശദീകരണം ചോദിച്ച് അതിന്റെ ചുമതലയുണ്ടായിരുന്ന ഹാരിസിന് കത്തയച്ചിരുന്നുവെങ്കിലും കണക്കുകള്‍ ബോധിപ്പിച്ചില്ലെന്ന് കെ.സി.എ ഹോണററി സെക്രട്ടറി ശ്രീജിത് വി. നായര്‍ കോടതിയെ അറിയിച്ചു. വ്യക്തതയുള്ള കണക്കുകളുമായി കെ.സി.എ സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാവണമെന്ന നിര്‍ദ്ദേശവും അവഗണിച്ചു. ഹാരിസ് ചൂരിക്കെതിരെ നടപടിയെടുത്തത് കെ. സി.എ ഭരണഘടനാ പ്രകാരമാണെന്നും ശ്രീജിത് വി. നായര്‍ കോടതിയെ അറിയിച്ചു.



Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്