updated on:2018-05-07 03:06 PM
രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

www.utharadesam.com 2018-05-07 03:06 PM,
ഇന്‍ഡോര്‍: ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. കെ.എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടത്തിനു മുന്നിലാണ് രാജസ്ഥാന്‍ റോയല്‍സ് തകര്‍ന്നടിഞ്ഞത്. ലീഗിലെ അവസാനക്കാരായ രാജസ്ഥാനെ ആറു വിക്കറ്റിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെടുത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.

രാഹുലിന്റെ (84) ക്ലാസ് അര്‍ധ സെഞ്ചുറിയാണ് പഞ്ചാബിനു വിജയം സമ്മാനിച്ചത്. ആദ്യപന്തുമുതല്‍ വിജയത്തിലേക്കുള്ള ബൗണ്ടറിവരെ നീളുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഇതിനിടയില്‍ 54 പന്തുകള്‍ നേരിട്ട കെ.എല്‍.ആര്‍ മൂന്നു സിക്‌സും ഏഴു ബൗണ്ടറിയും നേടി. കരുണ്‍ നായരും (31) സ്റ്റോണിസും (പുറത്താകാതെ 23) മാത്രമാണ് രാഹുലിനെ കൂടാതെ പഞ്ചാബിന്‍രെ ഇന്നിംഗ്‌സില്‍ രണ്ടക്കം കടന്നത്.

നേരത്തെ ജോസ് ബട്ലറുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. സഞ്ജു സാംസണും (28) ക്യാപ്റ്റന്‍ രഹാനെയ്ക്കും (5) വീണ്ടും തിളങ്ങാനാവാതെ പോയത് രാജസ്ഥാന്റെ ഇന്നിംഗ്‌സിനെ പിറകോട്ടാക്കി. ബെന്‍സ്റ്റോക്ക് തോല്‍വിയാണെന്നു വീണ്ടും തെളിയിച്ചതോടെ അവസാന ഓവറുകളിലും ആഞ്ഞടിക്കാന്‍ ആളില്ലാതായി. പരാജയത്തോടെ ലീഗില്‍ രാജസ്ഥാന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലായി.



Recent News
  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

  മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി

  കോമണ്‍വെല്‍ത്ത് ഗെയിംസ് ; റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

  കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ ഇന്ത്യയുടെ മേരികോം ഫൈനലില്‍

  കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം

  രാജസ്ഥാന്റെ തുടക്കം തോല്‍വിയോടെ; ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് വിജയം

  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും

  സന്തോഷ് ട്രോഫി: കേരളാ ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് നിയമസഭ

  14 വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

  സന്തോഷ് ട്രോഫി: മിസോറാമിനെ തകര്‍ത്ത് കേരളം ഫൈനലില്‍

  സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമാക്കി കേരളം സെമിയില്‍