updated on:2018-03-13 03:53 PM
തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ

www.utharadesam.com 2018-03-13 03:53 PM,
നിദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ. മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം പടുത്തുയര്‍ത്തിയ റണ്‍‌മലയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്.
ലങ്ക ഉയര്‍ത്തിയ 153 എന്ന വിജയ ലക്ഷ്യം 9 പന്തുകള്‍ ശേഷിയ്‌ക്കെയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ മറികടന്നത്. മഴമൂലം 19 ഓവറാക്കി വെട്ടിക്കുറച്ചിരുന്നു. മനീഷ് പാണ്ഡെ 42 റൺസോടെയും ദിനേഷ് കാർത്തിക് 39 റൺസോടെയും പുറത്താകാതെ നിന്നു.
ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടു തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെ ആറു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. അതേസമയം ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തിലും ഫോമില്ലായ്മ തുടരുകയായിരുന്നു രോഹിത് ശര്‍മ. 11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്‍,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.



Recent News
  കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

  പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം