updated on:2018-03-12 04:54 PM
ലിയാന്‍ഡര്‍ പേസ് വീണ്ടും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍

www.utharadesam.com 2018-03-12 04:54 PM,
ദില്ലി: വെറ്ററന്‍ ടെന്നീസ്താരം ലിയാന്‍ഡര്‍ പേസ് ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍ തിരിച്ചെത്തി. ഞായറാഴ്ച പ്രഖ്യാപിച്ച അഞ്ചംഗ ടീമില്‍ ലിയാന്‍ഡറിനൊപ്പം രോഹന്‍ ബോപണ്ണയും ഉള്‍പ്പെട്ടിട്ടുണ്ട്. യൂക്കി ഭാബ്രി, രാംകുമാര്‍ രാമനാഥന്‍, സുമിത് നഗല്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. ദിവിജ് ശരണിനെ റിസര്‍വ് താരമായും ഉള്‍പ്പെടുത്തി. ഓഷ്യാന ഗ്രൂപ്പില്‍ ചൈനയ്‌ക്കെതിരായ മത്സരത്തിലെ ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേസമയം, മത്സരത്തിനിറങ്ങാത്ത ക്യാപ്റ്റന്‍ മഹേഷ് ഭൂപതി ബോപണ്ണയും പേസും ഒരുമിച്ച് കളിക്കില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. പേസിനൊപ്പം പങ്കാളിയാകുന്നതില്‍ ബോപണ്ണയ്ക്ക് വിമുഖതയുണ്ടെന്നുകാട്ടി ഭൂപതി ടെന്നീസ് അസോസിയേഷന് കത്ത് നല്‍കി.ബോപണ്ണയ്ക്ക് കളിക്കുകയോ കളിക്കാതിരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ പേസ് ടീമിലുണ്ടാകുമെന്നുമാണ് അസോസിയേഷന്റെ നിലപാട്. പേസ് ബോപണ്ണയുമായി സംസാരിച്ചാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നും അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, പേസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.



Recent News
  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

  മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി

  കോമണ്‍വെല്‍ത്ത് ഗെയിംസ് ; റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം