updated on:2019-07-09 08:46 PM
ലോക്കറില്‍ നിന്ന് കാണാതായ 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കിന്റെ ഇ-വേസ്റ്റ് ബോക്‌സില്‍

www.utharadesam.com 2019-07-09 08:46 PM,
കാസര്‍കോട്: ലോക്കറില്‍ നിന്ന് കാണാതായ 80 പവന്‍ സ്വര്‍ണം തിരച്ചിലിനൊടുവില്‍ ബാങ്കിന്റെ ഇ-വേസ്റ്റ് ബോക്‌സില്‍ കണ്ടെത്തി. തുടര്‍ന്ന് ഉടമയ്ക്ക് പൊലീസിന്റെ സാന്നിധ്യത്തില്‍ കൈമാറി. ആലംപാടി സ്വദേശിനി സൈനബ എന്ന സൈബുവിന്റെ സ്വര്‍ണമാണ് കാണാതായിരുന്നത്. ഏപ്രില്‍ നാലിന് രണ്ട് ബോക്‌സുകളിലാക്കി ലോക്കറില്‍ വെച്ച 115 പവന്‍ സ്വര്‍ണത്തില്‍ നിന്ന് 80 പവന്‍ ആഭരണങ്ങളടങ്ങിയ ബോക്‌സാണ് കാണാതായത്. ശനിയാഴ്ച വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനെത്തിയപ്പോഴാണ് ലോക്കറില്‍ നിന്ന് സ്വര്‍ണം കാണാതായി അറിയുന്നത്. ഇത് ബാങ്ക് അധികൃതരെ അറിയിച്ചു. എറണാകുളത്ത് നിന്നുള്ള ബാങ്കിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ദുരൂഹസാഹചര്യത്തില്‍ വേസ്റ്റ് ബോക്‌സിനകത്ത് സ്വര്‍ണം കണ്ടെത്തിയതായി ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സ്വര്‍ണം തിരിച്ചേല്‍പിക്കാന്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ ഉടമയും ബന്ധുക്കളും ആവശ്യപ്പെട്ടത് പ്രകാരം സ്വര്‍ണം ഉടമയ്ക്ക് കൈമാറി.
അതേസമയം സ്വര്‍ണം കാണാതായ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. കാണാതായ സ്വര്‍ണം ഇ-വേസ്റ്റ് ബോക്‌സില്‍ എത്തിയത് എങ്ങനെയാണെന്ന കാര്യത്തില്‍ സംശയം ഇനിയും ബാക്കിയാണ്.
ലോക്കറിന്റെ താക്കോല്‍ ഇടപാടുകാരുടെ കയ്യിലും മാസ്റ്റര്‍ താക്കോല്‍ മാനേജറുടെ കയ്യിലും സൂക്ഷിക്കുകയാണ് പതിവ്. ഇടപാടുകാര്‍ എത്തിയാല്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം മാനേജര്‍ കാബിന്‍ തുറന്നുനല്‍കും. ഇടപാടുകാരുടെ കൈവശമുള്ള താക്കോലും ബാങ്കിന്റെ കൈവശമുള്ള താക്കോലും ഒരുമിച്ച് ഉപയോഗിച്ചാലാണ് ലോക്കര്‍ തുറക്കാന്‍ കഴിയുക. എന്നാല്‍ സൈനബയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മൂന്നുമാസത്തിലധികം എങ്ങനെ ബാങ്കിന്റെ ഇ വേസ്റ്റ് ബോക്‌സില്‍ കിടന്നു എന്നതിനെക്കുറിച്ചും ചോദ്യം ഉയരുന്നുണ്ട്.Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു