updated on:2019-07-08 08:00 PM
റിയാസ് മൗലവി വധക്കേസ് സാക്ഷിയുടെ സഹോദരന്റെ വീടിന് നേരെ കല്ലേറ്

www.utharadesam.com 2019-07-08 08:00 PM,
കാസര്‍കോട്: ചൂരിയിലെ പള്ളി ഇമാമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിന് നേരെ കല്ലേറ്. കേസിലെ ഒന്നാം സാക്ഷി ചൂരിയിലെ ഹാഷിമിന്റെ സഹോദരന്‍ അസീസിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. നേരത്തെ ഹാഷിം ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈയടുത്താണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം അസീസിന്റെ വീടിന് നേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. കേളുഗുഡ്ഡെ ഭാഗത്തേക്കാണ് അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞതത്രെ. സമീപത്തെ ഒരു വാടക വീടിന് നേരെയും കല്ലേറുണ്ടായി.



Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു