updated on:2019-07-08 07:12 PM
മദ്യപാനം എതിര്‍ത്തതിന് തങ്ങളെയും ഭാര്യയെയും ക്വാര്‍ട്ടേഴ്‌സില്‍ കയറി മര്‍ദ്ദിച്ചു

www.utharadesam.com 2019-07-08 07:12 PM,
ഹൊസങ്കടി: മദ്യപാനം എതിര്‍ത്തതിന് തങ്ങളെയും ഭാര്യയെയും ക്വാര്‍ട്ടേഴ്‌സില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ മുകേഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദൂര്‍ പള്ളപ്പാടി സ്വദേശിയും അംഗടിപ്പദവ് എച്ച്.പി ഗ്യാസ് എജന്‍സിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സയ്യിദ് സര്‍ഫുദ്ദീന്‍ തങ്ങള്‍(36), ഭാര്യ സ്വാലിഹ(31) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപം ഒരു സംഘം മദ്യപിച്ച് ബഹളം വെക്കുകയും മദ്യക്കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തതോടെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അഞ്ചംഗ സംഘം ക്വാര്‍ട്ടേഴ്‌സില്‍ കയറി ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും തടയാന്‍ ശ്രമിച്ച ഭാര്യ സ്വാലിഹയെ തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി.Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു