updated on:2019-07-08 06:40 PM
ഉപ്പളയില്‍ ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നു ; സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി

www.utharadesam.com 2019-07-08 06:40 PM,
ഉപ്പള: ഉപ്പളയിലും പരിസരങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നു. ഇടപാടിന്റെ പേരില്‍ അക്രമത്തിനും ഭീഷണികള്‍ക്കും ഇരകളാകുന്നവരുടെ എണ്ണം ഈ ഭാഗത്ത് പെരുകുകയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ഉപ്പള കൈക്കമ്പയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവം പ്രദേശത്ത് പുകയുകയാണ്. നയാബസാര്‍ സ്വദേശിനി 4 ലക്ഷം രൂപ കൈക്കമ്പയിലെ സ്ത്രീക്ക് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സ്ത്രീ ഉപ്പളയിലെ കോഴി വ്യാപാരിക്ക് പലിശക്ക് നല്‍കി. വര്‍ഷങ്ങളോളം കോഴിവ്യാപാരി പലിശയും പിന്നെ മുതലുമായി അടച്ച് ഇടപാട് അവസാനിപ്പിച്ചതായി അറിയിച്ചു. എന്നാല്‍ ഇനിയും പണം കിട്ടാനുണ്ടെന്നും കോഴിവ്യാപാരിയോട് അത് വാങ്ങണമെന്നും നയാബസാര്‍ സ്വദേശിനി കൈക്കമ്പയിലെ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോഴി വ്യാപാരി പണം അടച്ചുതീര്‍ത്തുവെന്ന് അറിയിച്ചതായി സ്ത്രീ വ്യക്തമാക്കി. ഇതോടെ എഗ്രിമെന്റ് ഉണ്ടാക്കണമെന്ന നയാബസാര്‍ സ്വദേശിനിയുടെ ആവശ്യം കൈക്കമ്പയിലെ സ്ത്രീ അംഗീകരിച്ചില്ല.
പ്രകോപിതയായ നയാബസാര്‍ സ്വദേശിനി ക്രിമിനല്‍ കേസിലെ പ്രതിയെ അയച്ച് കൈക്കമ്പയിലെ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും കോഴി വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ വാങ്ങിയതായുള്ള എഗ്രിമെന്റില്‍ ബലമായി ഒപ്പ് വെപ്പിക്കുകയും ചെയ്തു. ഈ വിവരം സ്ത്രീയുടെ മകന്‍ ഉപ്പളയിലെ മൂന്ന് പേരെ അറിയിച്ചു. ഇവര്‍ യുവാവിനെ വിളിച്ചു വരുത്തി താക്കീത് നല്‍കി.Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു