updated on:2019-07-07 07:54 PM
അബ്ദുല്‍റഹ്മാന്റെ അപകട മരണം; മണ്ണംകുഴിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

www.utharadesam.com 2019-07-07 07:54 PM,
ഉപ്പള: മണ്ണംകുഴിയില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണ്ണംകുഴിയിലുണ്ടായ ബൈക്കപകടത്തില്‍ ഇന്നലെ അബ്ദുല്‍ റഹ്മാന്‍ നടുപ്പള്ളം മരിച്ചത് ബൈക്കിന്റെ അമിത വേഗത മൂലമാണെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. മണ്ണംകുഴിയില്‍ ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരു മാസത്തിനിടെ അഞ്ചോളം അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് അമിത വേഗതയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍ പെടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം കുറക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ബാരിക്കേട് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറച്ചിരുന്നു. ഇത് പൊലീസ് എടുത്തുമാറ്റിതോടെയാണ് അപകടം വര്‍ധിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മണിക്കൂറോളമാണ് റോഡ് ഉപരോധിച്ചത്. പിന്നീട് കുമ്പള പൊലീസും നാട്ടുകാരും നടത്തിയ അനുരഞ്ജന ചര്‍ച്ചയിലൂടെ ബാരിക്കേട് സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഉപരോധം പിന്‍വലിച്ചത്.



Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു