updated on:2019-07-07 07:05 PM
ലോക്കറില്‍ സൂക്ഷിച്ച 100 പവന്‍ സ്വര്‍ണം കാണാതായി; കോഴിക്കോട്ടുനിന്ന് ബാങ്ക് ഉദ്യോഗസ്ഥരെത്തി പരിശോധിക്കും

www.utharadesam.com 2019-07-07 07:05 PM,
കാസര്‍കോട്: ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി വിവരം. ആലംപാടി സ്വദേശിനി സൈനബയുടെ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. ജനറല്‍ ആസ്പത്രിക്ക് സമീപത്തെ ഒരു ബാങ്ക് ലോക്കറിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഏപ്രില്‍ നാലിനാണ് സൈനബ ബാങ്കിന്റെ രണ്ട് ലോക്കറുകളിലായി 140 പവന്‍ സ്വര്‍ണാഭരങ്ങള്‍ സൂക്ഷിച്ചത്. ശനിയാഴ്ച വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനായി ബാങ്കിലെത്തി ഒരു ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടന്‍തന്നെ സൈനബ ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്ന് അറിയുകയായിരുന്നു.
ലോക്കറില്‍ സൂക്ഷിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ ഉത്തരവാദിത്വം അതിന്റെ ഉടമകള്‍ക്കാണെന്നാണ് ബാങ്ക് അധികൃതര്‍ സൈനബയോടും ബന്ധുക്കളോടും പറഞ്ഞത്. വിവരമറിഞ്ഞ് പൊലീസും എത്തി. ഇന്ന് കോഴിക്കോട്ട് നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നാണ് അറിയുന്നത്. അതിന് ശേഷം തുടര്‍നടപടികളുണ്ടാകും. സംഭവത്തെക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്.



Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു