updated on:2019-07-07 06:30 PM
മംഗലാപുരത്ത് നിന്ന് തിരിച്ചയച്ച രോഗിക്ക് നായനാര്‍ ആസ്പത്രിയില്‍ പുതുജീവന്‍; ഡോക്ടറെ ആദരിച്ചു

www.utharadesam.com 2019-07-07 06:30 PM,
ചെങ്കള: മംഗളൂരുവിലെ ആസ്പത്രിയില്‍ നിന്ന് തിരിച്ചയച്ച അത്യാസന്ന നിലയിലായിരുന്ന രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍ക്ക് ആസ്പത്രി മാനേജ്‌മെന്റിന്റെയും രോഗിയുടെ ബന്ധുക്കളുടേയും ആദരം. 60 കാരിയായ ആലംപാടിയിലെ ആയിഷയേയാണ് അത്യാസന്ന നിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചയച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വീട്ടിലേക്ക് കൊണ്ടുപോയിക്കൊള്ളു എന്നും പറഞ്ഞാണ് അയച്ചത്. ഇതിനിടയിലാണ് നാലാംമൈലിലെ ഇ.കെ നായനാര്‍ സ്മാരക സഹകരണ ആസ്പത്രിയിലെ ഡോ. ജാസിര്‍ അലിയെ ഒന്നു കാണിച്ചേക്കാമെന്ന് ബന്ധുക്കള്‍ തീരുമാനിച്ചത്. ആയിഷയെ ജാസിറലിയുടെ നേതൃത്വത്തില്‍ ചികിത്സിക്കുകയും അത്യാസന്ന വിഭാഗത്തില്‍ കിടത്തുകയുമായിരുന്നു. ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം സുഖംപ്രാപിക്കുകയും ഏണീറ്റ് നടക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആസ്പത്രി വിട്ടു. ആയിഷ സുഖം പ്രാപിച്ചതോടെ ഡോക്ടറെ ആദരിക്കാനുള്ള ആഗ്രഹം ബന്ധുക്കള്‍ ആസ്പത്രി മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ആസ്പത്രി മുറ്റത്ത്, എം.എല്‍.എ അടക്കമുള്ളവരെ അതിഥികളായി ക്ഷണിച്ചാണ് ഡോ. ജാസിറലിയെ ഇ.കെ നായനാര്‍ സ്മാരക സഹകരണ ആസ്പത്രി മാനേജ്‌മെന്റ് ആദരിച്ചത്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഡോക്ടര്‍ക്ക് ഉപഹാരം നല്‍കി. ആയിഷയുടെ ബന്ധുക്കള്‍ ഡോക്ടറെ ഷാള്‍ അണിയിച്ചു. എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി, പി. ദാമോദരന്‍, വിദ്യാഗണേഷ്, ഡോ. ശോഭാ മയ്യ, ഡോ. ഷിമിയാസ്, ഡോ. മുസ്തഫ, കെ.എ മുഹമ്മദ് ഹനീഫ സംസാരിച്ചു. എ. നാരായണന്‍ സ്വാഗതവും ഡി.എന്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു