updated on:2019-07-06 08:01 PM
നാലാം ക്ലാസ് വിദ്യാര്‍ത്ഥി പള്ളിക്കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ കണ്ണീരായി

www.utharadesam.com 2019-07-06 08:01 PM,
നായന്മാര്‍മൂല: നാലാം ക്ലാസ് വിദ്യാര്‍ത്ഥി പള്ളിക്കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ കണ്ണീരായി. നായന്മാര്‍മൂല പടിഞ്ഞാര്‍മൂല ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന, പന്തല്‍ ജോലിചെയ്യുന്ന അബ്ദുല്‍ സലാം പാണലത്തിന്റെയും സുഫൈറ കുഞ്ഞിക്കാനത്തിന്റെയും മകന്‍ അഹ്മദ് ഷമ്മാസ്(10) ആണ് മരിച്ചത്. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. നായന്മാര്‍മൂല കുണ്ടന്നൂര്‍ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് മുങ്ങിയത്. നാട്ടുകാര്‍ പുറത്തെടുത്ത് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്ന ഷമ്മാസ് പഠനത്തിലും മിടുക്കനായിരുന്നു. ഏതാനും ദിവസം മുമ്പ് കുട്ടികളുടെ നേതൃത്വത്തില്‍ പരവനടുക്കം വൃദ്ധ സദനം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ലീഡറായി പ്രവര്‍ത്തിച്ചത് ഷമ്മാസ് ആയിരുന്നു. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഉച്ചയോടെ പാണലം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
മുഹമ്മദ് ഷഹബാസ്, ഫാത്തിമ ഷബ എന്നിവര്‍ സഹോദരങ്ങളാണ്.Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു