updated on:2019-07-06 07:43 PM
സ്‌കൂട്ടറില്‍ കടത്തിയ 1.100 കിലോഗ്രാം കഞ്ചാവുമായി ആരിക്കാടി സ്വദേശി അറസ്റ്റില്‍

www.utharadesam.com 2019-07-06 07:43 PM,
കുമ്പള: സ്‌കൂട്ടറില്‍ കടത്തിയ 1.100 കിലോഗ്രാം കഞ്ചാവുമായി ആരിക്കാടി സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ ഹനീഫ(39)യാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൊഗ്രാലില്‍ വെച്ച് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഒരാള്‍ക്ക് കഞ്ചാവ് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഹനീഫയെ പിടിച്ചതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ. ബാലകൃഷ്ണന്‍, സതീഷന്‍ നാല്പുരയ്ക്കല്‍, സിവില്‍ ഓഫീസര്‍മാരായ എം.പി. സുധീന്ദ്രന്‍, കെ.പി. ശരത്, കണ്ണന്‍ കുഞ്ഞി, ഡ്രൈവര്‍ എം.വി. സുമോദ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.



Recent News
  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു