updated on:2019-06-12 07:29 PM
ജില്ലയില്‍ കടലാക്രമണം രൂക്ഷം നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

www.utharadesam.com 2019-06-12 07:29 PM,
കാസര്‍കോട്/ബന്തിയോട്: അതിശക്തമായ കാറ്റും കടലാക്രമണവും തീരദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയിലെ ഒട്ടുമിക്ക കടലോരങ്ങളിലും കടല്‍ക്ഷോഭം ഭീതി വിതയ്ക്കുകയാണ്. മുസോടി, മുട്ടം ബേരിക്ക, കീഴൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, അജാനൂര്‍, ബേക്കല്‍, പള്ളിക്കര, ഉദുമ, തൃക്കണ്ണാട് ഭാഗങ്ങളിലും കടലേറ്റം രൂക്ഷമാണ്. മുട്ടംബേരിക്കയില്‍ കടല്‍ ഭിത്തിയും അഞ്ച് തെങ്ങുകളും കടലെടുത്തു. 20ലേറെ വീട്ടുകാര്‍ അപകട ഭീഷണിയിലാണ്. മൂന്നര മീറ്ററോളം കടല്‍ ഭിത്തികള്‍ കടലെടുത്തു. മുസോടി കടപ്പുറത്തെ മുഹമ്മദ്, നഫീസ എന്നീ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 15 ഓളം വീട്ടുകാര്‍ ആശങ്കയോടെയാണ് കഴിയുന്നത്. നിരവധി തെങ്ങുകള്‍ കടപുഴകി വീണു. പള്ളിക്കര മഠം കടപ്പുറത്ത് കടലാക്രമണം ശക്തമായതോടെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സീമോന്റെ ഭാര്യ കര്‍മലി (80), ജോസഫിന്റെ ഭാര്യ മേരി (68) എന്നിവരുടെ കുടുംബങ്ങളെ ഇവരുടെ മക്കളുടെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. തൃക്കണ്ണാട്, കോട്ടിക്കുളം തീരദേശങ്ങളില്‍ കടല്‍ കരയിലേക്ക് അടിച്ചുകയറുന്നുണ്ട്. കാഞ്ഞങ്ങാട്ടെ തീരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ ഭാഗത്ത് കരകവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. കടല്‍ ഭിത്തികളും തകര്‍ന്നു തുടങ്ങി. കാറ്റും മഴയും വീണ്ടും ശക്തമാകുമ്പോള്‍ കടലാക്രമണം രൂക്ഷമാകുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്. പുഞ്ചാവി, കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം, അജാനൂര്‍ ഭാഗങ്ങളില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നത്.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്