updated on:2019-06-12 07:18 PM
ആലപ്പുഴയിലെ പരാജയം, ആന്റണിക്കെതിരായ സൈബര്‍ ആക്രമണം: നടപടി ഉടനെന്ന് മുല്ലപ്പള്ളി

www.utharadesam.com 2019-06-12 07:18 PM,
കാസര്‍കോട്: ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനും കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് എ.കെ. ആന്റണി അടക്കമുള്ളവര്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ വിദ്യാനഗറിലെ ഡി.സി.സി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മുന്‍മന്ത്രി കെ.വി. തോമസ് അധ്യക്ഷനായി മൂന്നംഗസമിതിയെ നിയോഗിച്ചതായി മുല്ലപ്പള്ളി വെളിപ്പെടുത്തി. പി.സി. വിഷ്ണുനാഥ്, കെ.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. ആലപ്പുഴയിലെ പരാജയം തികച്ചും അവിശ്വസനീയമാണ്. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും വിജയിക്കുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നു. വിജയിക്കുന്ന മണ്ഡലങ്ങളില്‍ ആലപ്പുഴയിലും വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ആലപ്പുഴയിലെ ഫലം മാത്രം നിരാശാജനകമായിത്തീര്‍ന്നു. സംഘടനാപരമായ വീഴ്ച ഇവിടെ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പരാജയവിവരമറിഞ്ഞതിന് ശേഷം കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിര്‍ദേശപ്രകാരം മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനകത്തുനിന്നു തന്നെയുണ്ടായ ഹീനമായ സൈബര്‍ ആക്രമണത്തെ ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് ശശി തരൂര്‍ ചെയര്‍മാനും അനില്‍ ആന്റണി കണ്‍വീനറുമായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്