updated on:2019-06-11 07:40 PM
തീവണ്ടിയാത്രയ്ക്കിടെ യുവതിയെ അപമാനിച്ച യുവാവിനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

www.utharadesam.com 2019-06-11 07:40 PM,
കാസര്‍കോട്: തീവണ്ടി യാത്രയ്ക്കിടെ യുവതിയെ അശ്ലീല ചേഷ്ടകള്‍ കാണിച്ച് അപമാനിച്ച സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരു റെയില്‍വേ സംരക്ഷണസേനയാണ് അന്വേഷണം നടത്തുന്നത്. ജൂണ്‍ 2ന് കണ്ണൂരില്‍ നിന്ന് ചെന്നൈ മെയിലില്‍ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. ആള്‍തിരക്കില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്നതിനിടെ കാസര്‍കോടിനും മംഗളൂരുവിനും ഇടയില്‍ ഒരു യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു. ഈ ദൃശ്യം യുവതി തന്നെ വീഡിയോയില്‍ ചിത്രീകരിക്കുകയും സുഹൃത്തിന് വാട്‌സ് ആപ്പിലൂടെ കൈമാറുകയും ചെയ്തു. സുഹൃത്ത് വീഡിയോ സഹിതം ട്വിറ്ററിലിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഈ വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രിയുടെ ഓഫീസ് ദക്ഷിണമേഖല റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. യുവതിയാത്ര ചെയ്ത ദിവസത്തെ മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ 53 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച റെയില്‍വേ സംരക്ഷണസേന വീഡിയോയിലെ യുവാവ് തീവണ്ടിയിറങ്ങുന്നതും യുവതിയെ നിരീക്ഷിക്കുന്നതും തുടര്‍ന്ന് വേഗത്തില്‍ സ്റ്റേഷന്‍ വിടുന്നതും കണ്ടെത്തി. അതേ സമയം രേഖാമൂലമുള്ള പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ആര്‍.പി.എഫ് പറഞ്ഞു.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്