updated on:2019-06-11 06:31 PM
കാര്‍ യാത്രക്കാരായ വോര്‍ക്കാടി സ്വദേശികളെ അക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമം

www.utharadesam.com 2019-06-11 06:31 PM,
കുമ്പള: വോര്‍ക്കാടി സ്വദേശികളായ കാര്‍ യാത്രക്കാരെ അക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. മടവൂര്‍ മഖാമില്‍ പോയി കാറില്‍ മടങ്ങിവരികയായിരുന്ന വോര്‍ക്കാടി സ്വദേശികളായ അഞ്ചുപേരെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ ചൗക്കിയില്‍ വെച്ചാണ് സംഭവമെന്ന് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ചെമനാട് പാലത്തിന് സമീപം വെച്ച് വോര്‍ക്കാടി സ്വദേശികള്‍ മുഖം കഴുകാനായി കാര്‍ നിര്‍ത്തിയിരുന്നു. അതിനിടെ മറ്റൊരു കാറിലെത്തിയ സംഘം സംസാരിച്ചിരുന്നുവത്രെ. പിന്നീട് ഈ കാര്‍ തങ്ങളുടെ കാറിനെ പിന്തുടരുന്നതായി കണ്ട് വോര്‍ക്കാടി സ്വദേശികള്‍ ചില സുഹൃത്തുക്കളെ വിളിച്ച് കാര്യമറിയിക്കുകയും പൊലീസില്‍ വിവരം അറിയിക്കണമെന്നും പറഞ്ഞു. അതിനിടയിലാണ് ചൗക്കിയില്‍ വെച്ച് ഇവരുടെ കാര്‍ തടഞ്ഞത്.
അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നാലുപേര്‍ ഓടി രക്ഷപ്പെട്ടു. സംഘത്തിന്റെ പിടിയിലായ കോളിയൂര്‍പദവിലെ ജാബിറി(17)നെ കാറിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. അതിനിടെ മൂന്ന് ഫോണുകള്‍ തട്ടിയെടുത്തു. ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ വാഹനം സംഭവസ്ഥലത്തെത്തിയതോടെ അക്രമിസംഘം കാറില്‍ കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ജാബിര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. റിട്‌സ് കാറിലെത്തിയ സംഘമാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. മറ്റൊരു കാറും ഒപ്പമുണ്ടായിരുന്നതായി സംശയിക്കുന്നു.
സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്