updated on:2019-06-11 05:41 PM
പഴയകാല കടത്തുതോണിക്കാരന്‍ മുക്രി അബ്ദുല്ല അന്തരിച്ചു

www.utharadesam.com 2019-06-11 05:41 PM,
ചെമനാട്: ചന്ദ്രഗിരി പുഴക്ക് ചെമനാട്ട് പാലം വരുന്നതിന് മുമ്പ് ദീര്‍ഘകാലം നിരവധി യാത്രക്കാരെ കടവുകളിലെത്തിച്ച പഴയകാല തോണിക്കാരന്‍ മുക്രി അബ്ദുല്ല പുള്ളത്തൊട്ടി(73) അന്തരിച്ചു. പഴയ ഇസ്‌ലാമിയ ടൈല്‍ വര്‍ക്ക്‌സ് ജീവനക്കാരന്‍ കൂടിയായിരുന്നു. പരേതനായ മേല്‍പ്പറമ്പ് കടവത്ത് മുക്രി അഹ്മദ് മുസ്‌ലിയാറിന്റെയും ബീഫാത്തിമ മൊഗ്രാലിന്റെയും മകനാണ്. ഭാര്യ: ഉമ്മാലിമ്മ ബടക്കംബാത്ത്. മക്കള്‍: ഖമറുന്നിസ, മുസ്തഫ (സൗദി), സലീം കപ്പണ, നജ്മുന്നിസ, ശംസിയ, ഫായിസ, അര്‍ഷാദ് (സൗദി), സഫീര്‍ (ദുബായ്), ഷബ്‌ന. മരുമക്കള്‍: അഹ്മദ് ഷാ പൊവ്വല്‍ (ഉഷാ ടൈലര്‍), പി.ഇ.എ. റഹ്മാന്‍ പാണത്തൂര്‍ (കവി, അധ്യാപകന്‍, ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍), പരേതനായ സൈനുദ്ദീന്‍, നിസാര്‍ അട്ക്കത്ത് ബയല്‍, സാജുദ്ദീന്‍ പാണലം, സൈനബ തളങ്കര, ജമീല പാണലം, ജസീല ഉദുമ, സുമയ്യ പട്ട്‌ള. സഹോദരങ്ങള്‍: ഉമ്മാലിമ്മ ദേളി, അബ്ബാസ് മഞ്ചേശ്വരം, മുഹമ്മദ് മൊഗ്രാല്‍, പരേതയായ അവ്വമ്മ.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്