updated on:2019-06-10 06:50 PM
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് കവര്‍ച്ച; മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി

www.utharadesam.com 2019-06-10 06:50 PM,
ബേക്കല്‍: സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കുന്ന് ജംഗ്ഷനിലെ മുതലാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് 11,000 രൂപ കവര്‍ന്നത്. പഴയ ഹോട്ടലിന്റെ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഈ കടയുടെ ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇവിടെ തുരന്ന് അകത്ത് കയറിയെ മോഷ്ടാവ് 10,000 രൂപയുടെ നാണയങ്ങളും 1000 രൂപയുടെ നോട്ടുകളും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഉടമ അരവിന്ദാക്ഷന്‍ കടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കടയ്ക്കകത്ത് സ്ഥാപിച്ച രണ്ട് സി.സി.ടി.വി ക്യാമറകളില്‍ ഒന്ന് മോഷ്ടാവ് മൂടിയിരുന്നു. മറ്റെ ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം അവ്യക്തമായ രീതിയില്‍ പതിഞ്ഞിട്ടുണ്ട്.
സമീപത്തെ കെട്ടിടത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുന്നതിനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്