updated on:2019-05-26 05:54 PM
ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

www.utharadesam.com 2019-05-26 05:54 PM,
കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ തിളക്കമാര്‍ന്ന വിജയം കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ് പകര്‍ന്നു. വര്‍ഷങ്ങളായി ദുര്‍ബലമായിക്കിടക്കുന്ന ജില്ലയിലെ കോണ്‍ഗ്രസിന് ഈ വിജയം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. വരും തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ ഉണ്ണിത്താന്റെ വിജയം കോണ്‍ഗ്രസിന് കരുത്ത് പകരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാസര്‍കോട് ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മുസ്ലീം ലീഗും രണ്ടില്‍ സി.പി.എമ്മും ഒന്നില്‍ സി.പി.ഐയും വിജയിക്കുന്ന രീതിയാണ് കാലങ്ങളായി തുടര്‍ന്നു പോരുന്നത്. ജില്ലയില്‍ ഒരു എം.എല്‍.എ പോലും ഇല്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. നിയമ സഭാതിരഞ്ഞെടുപ്പിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും കാര്യമായ റോളില്ലാതെ പിന്തള്ളപ്പെട്ടു പോയ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചു വരവിനുള്ള അവസരമാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തോടെ കൈവന്നിരിക്കുന്നത്. 35 വര്‍ഷക്കാലമായി ഇടതു പക്ഷത്തേക്കുമാത്രം ചാഞ്ഞുനിന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തെ യു.ഡി.എഫ് പക്ഷത്തേക്ക് കൊണ്ടു വരാന്‍ ഉണ്ണിത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ ഫലം കാണുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും കല്ല്യാശ്ശേരിയും കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടങ്ങളിലെ ഉറച്ച വോട്ടുകള്‍ നാളിതുവരെ ഇടതു മുന്നണിയെ തുണച്ചിരുന്നു. ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ബാലികേറാമലയായിരുന്നു. ഇക്കുറി പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ സി.പി.എം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. ഇടതു മുന്നണിക്ക് മേല്‍കൈയ്യുള്ള കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്. ഉദുമ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എല്‍.ഡി.എഫിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. ജില്ലയില്‍ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫില്‍ ഏറെയും കൈയ്യാളുന്നത് മുസ്ലീം ലീഗാണ.് ബ്ലോക്ക് പഞ്ചായത്തുകളും സി.പി.എമ്മും ലീഗും ഭരിക്കുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. അതുകൊണ്ടു തന്നെ ജില്ല യില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ലീഗിനും താഴെയാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി യായതോടെ ജില്ലയിലെ പൊതുപരിപാടികളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം സജീവമാകുകയാണ.് മഞ്ചേശ്വരം മുതല്‍ കല്ല്യാശ്ശേരി വരെ കോണ്‍ഗ്രസിന് ഏറ്റവും വലിയ ജന പ്രതിനിധിയെയാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണിത്താന്റെ വിജയം ഡി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ ഹക്കിം കുന്നിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഹക്കീം കുന്നില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന സമയത്താണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയായത്. ചേരിതിരിഞ്ഞ് നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിച്ചുകൊണ്ടുവന്ന് ഉണ്ണിത്താനു വേണ്ടി പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്‍കിയതോടെ. ഹക്കീം കുന്നില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായിരിക്കുകയാണ്. മുസ്ലീം ലീഗിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഉണ്ണിത്താന്റെ വിജയത്തില്‍ പ്രധാന ഘടകമായി. ഇനി നിയമ സഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായിട്ടായിരിക്കും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുക.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്