updated on:2019-05-26 05:54 PM
ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

www.utharadesam.com 2019-05-26 05:54 PM,
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തിനിടെ ട്രഷറര്‍ ഷുക്കൂര്‍ ചെര്‍ക്കളക്ക് മര്‍ദ്ദനമേറ്റതായ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. അസോ. അംഗം ഇഖ്ബാല്‍ ടി.എം, ജോ. സെക്രട്ടറി നിയാസ് കെ.ടി. എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ 11 മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ എക്സിക്യൂട്ടീവ് യോഗം നടന്നിരുന്നു. രണ്ട് അജണ്ടകളാണ് യോഗം ചര്‍ച്ച ചെയ്തത്. ഇതിനിടെ അസോസിയേഷനില്‍ നടക്കുന്ന അഴിമതിയെ ചോദ്യംചെയ്ത തന്നെ ക്രിക്കറ്റ് സ്റ്റമ്പ്, ഇരുമ്പ് വടി തുടങ്ങിയവ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഷുക്കൂര്‍ പരാതിപ്പെട്ടു. ഷുക്കൂര്‍ ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

'ട്രഷററുടേത് വീഴ്ച മറച്ചുപിടിക്കാനുള്ള ശ്രമം'

കാസര്‍കോട്: ക്രിക്കറ്റ് അസോ. യോഗത്തിനിടെ തന്നെ അക്രമിച്ചതായി കാട്ടി ട്രഷറര്‍ കേസ് നല്‍കിയത് പ്രസിഡണ്ടാവാന്‍ സാധിക്കാത്തതിലെ നിരാശകൊണ്ടാണെന്ന് ജില്ലാ ക്രിക്കറ്റ് അസോ. ഭാരവാഹികള്‍ ആരോപിച്ചു. ജനറല്‍ബോഡി യോഗത്തില്‍ കണക്കുകള്‍ ഹാജരാക്കുന്നതിലടക്കം ഗുരുതരമായ കൃത്യവിലോപം നടത്തിയ ട്രഷറര്‍ക്കെതിരെ ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഓംബുഡ്‌സ്മാന്റെ അന്വേഷണം നടക്കുകയാണ്. ഏപ്രില്‍ 7ന് ചേര്‍ന്ന ജനറല്‍ബോഡിയില്‍ ഇദ്ദേഹത്തെ പുറത്താക്കാന്‍ ജനറല്‍ ബോഡി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അനുവാദം നല്‍കിയിരുന്നു.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്