updated on:2019-05-15 07:18 PM
ഒളിച്ചോടിയ പെണ്‍കുട്ടിയും യുവാവും വിവാഹിതരായി; കാര്‍ തകര്‍ത്തതിന് 50 പേര്‍ക്കെതിരെ കേസ്

www.utharadesam.com 2019-05-15 07:18 PM,
ബന്തിയോട്: ഒളിച്ചോടിയ പെണ്‍കുട്ടിയും യുവാവും വിവാഹിതരായി. കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തു. റാഫി, ഷരീഫ്, സിയാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്. ഇവര്‍ ഇന്നുച്ചയോടെ കുമ്പള പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. തിങ്കളാഴ്ച വൈകിട്ടാണ് കളത്തൂരിലെ ഒരു റിട്ട. അധ്യാപകന്റെ മകളും മംഗളൂരുവിലെ യുവാവും ഒളിച്ചോടിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ വെച്ച് പത്തോളം വാഹനങ്ങളില്‍ ഇടിച്ചിരുന്നു. അതിനിടെ അപകടത്തില്‍പെട്ട വാഹന ഉടമകള്‍ പിന്തുടര്‍ന്നെത്തി ഇവര്‍ സഞ്ചരിച്ച കാര്‍ ഐല മൈതാനത്തില്‍ വെച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. അതിനിടെയാണ് യുവാവിനെ മര്‍ദ്ദിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തത്. അതേസമയം മറ്റൊരു സംഘമെത്തി വാഹന ഉടമകളെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ.
സംഭവമറിഞ്ഞ് എത്തിയ പൊലീസ് ലാത്തിവീശിയതോടെ ആള്‍കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍