updated on:2019-05-15 07:02 PM
അജന്ത സ്റ്റുഡിയോ ഉടമ രാമഗുരുസ്വാമി അന്തരിച്ചു

www.utharadesam.com 2019-05-15 07:02 PM,
കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല സ്റ്റുഡിയോ ഉടമയും ബി.ജെ.പി നേതാവും ഗുരുസ്വാമിയുമായിരുന്ന ടി. രാമന്‍മേനോന്‍ എന്ന രാമ ഗുരുസ്വാമി (90) അന്തരിച്ചു. ബാങ്ക് റോഡിലെ അജന്ത സ്റ്റുഡിയോ ഉടമയാണ്. സ്വവസതിയായ ബീരന്ത് വയലിലെ അക്ഷയ നിവാസില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ്. 1958ല്‍ കാസര്‍കോട്ടെത്തിയ രാമന്‍മേനോന്‍ ഗണപതി നായകിന്റെ ഉടമസ്ഥതയിലുള്ള അജന്ത സ്റ്റുഡിയോയില്‍ ജോലിക്കാരനായി കയറുകയായിരുന്നു. 1962ല്‍ സ്റ്റുഡിയോ സ്വന്തമാക്കി.
കാസര്‍കോട്ടെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ്. തന്റെ കീഴില്‍ നിരവധി പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ജനസംഘം ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട്, ബി.ജെ.പി ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട്, വി.എച്ച്.പി ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. 1975 നവംബറില്‍ അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തി രണ്ടുമാസം ജയിലില്‍ കിടന്നിരുന്നു. ഒരുകാലത്ത് കെ.ജി മാരാര്‍, പരമേശ്വര്‍ തുടങ്ങിയവര്‍ കാസര്‍കോട്ടെത്തുമ്പോള്‍ താവളമാക്കിയിരുന്നത് രാമന്‍മേനോന്റെ വീടായിരുന്നു.
കാസര്‍കോട് ധര്‍മ്മശാസ്ത സേവാസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാമന്‍മേനോന്‍ പതിറ്റാണ്ടുകളോളം കാല്‍നടയായി ശബരിമല തീര്‍ത്ഥാടക സംഘത്തെ നയിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് വരെ പതിവ് തെറ്റിക്കാതെ ശബരിമല ദര്‍ശനം തുടര്‍ന്നു.
കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനി പരേതയായ സാവിത്രിയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍ (അജന്ത സ്റ്റുഡിയോ). മരുമകള്‍: രജിനി കൂഡ്‌ലു. സഹോദരി: പരേതയായ കമലാക്ഷി. സംസ്‌കാരം ഇന്നുച്ചയോടെ കേളുഗുഡ്ഡെ പൊതുശ്മശാനത്തില്‍ നടക്കും.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍