updated on:2019-05-14 08:14 PM
റിയാസ് മൗലവി വധക്കേസ് വിചാരണക്ക് പുതിയ ജഡ്ജി; തുടര്‍നടപടികള്‍ ജില്ലാ കോടതി ജൂണ്‍ 4ലേക്ക് മാറ്റി

www.utharadesam.com 2019-05-14 08:14 PM,
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് ഇനി പുതിയ ജഡ്ജി. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഇപ്പോഴത്തെ ജഡ്ജി മനോഹരന്‍ കിണി മെയ് 31ന് വിരമിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 4ലേക്ക് മാറ്റിവെച്ചു.
ഇനി ചുമതലയേല്‍ക്കുന്ന പുതിയ ജഡ്ജിയുടെ സാന്നിധ്യത്തിലായിരിക്കും റിയാസ് മൗലവി വധക്കേസിന്റെ വിചാരണ തുടരുക. പുതിയ ജഡ്ജി ജൂണ്‍ 1ന് തന്നെ ചുമതലയേല്‍ക്കുമെന്നാണ് വിവരം.
കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രമാദമായ ഈ കൊലക്കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതിയിലെത്തിയിരുന്നതിനാല്‍ വിചാരണ ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്. 2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം കുത്തി കൊലപ്പെടുത്തിയത്.
ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 1000 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികളടക്കം 100 സാക്ഷികളാണുള്ളത്. ഭൂരിഭാഗം സാക്ഷികളെയും ഇതിനകം വിസ്തരിച്ചിച്ചുണ്ട്.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍