updated on:2019-05-14 07:55 PM
ഉംറ നിര്‍വ്വഹിച്ച് മടങ്ങാനിരിക്കെ ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം ദമാമില്‍ മരിച്ചു

www.utharadesam.com 2019-05-14 07:55 PM,
ഉപ്പള: ഉംറ നിര്‍വ്വഹിച്ച് മടങ്ങുന്നതിനിടെ ഉപ്പള സ്വദേശി ദമാമില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ഉപ്പള ഹിദായത്ത് ബസാറിലെ അബ്ദുല്‍ഖാദര്‍(65) ആണ് മരിച്ചത്. അഞ്ച് മാസം മുമ്പാണ് അബ്ദുല്‍ ഖാദര്‍ സൗദിയിലുള്ള മകന്റെ അടുത്തെത്തിയത്. അവിടെ നിന്ന് ഉംറ നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. ഞായറാഴ്ച ഉംറ നിര്‍വ്വഹിച്ച് തിരിച്ചുവരുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സാലിം, സാരിക്, റസീന, ഹസീന. മരുമക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ജലീല്‍, അനൂഫ.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍