updated on:2019-05-14 07:06 PM
പെണ്‍കുട്ടിയെ കൂട്ടി കാമുകന്‍ ഓടിച്ചുപോയ കാര്‍ പത്തോളം വാഹനങ്ങളില്‍ ഇടിച്ചു; തുടര്‍ന്ന് സംഘര്‍ഷവും ലാത്തിചാര്‍ജും

www.utharadesam.com 2019-05-14 07:06 PM,
ബന്തിയോട്: പെണ്‍കുട്ടിയെയും കൂട്ടി കാമുകന്‍ ഓടിച്ചുപോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പത്തോളം വാഹനങ്ങളില്‍ ഇടിച്ചു.
കാര്‍ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും കാമുകന്‍ കൈയേറ്റത്തിന് ഇരയാവുകയും ചെയ്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലും പൊലീസിന്റെ ലാത്തിചാര്‍ജിലും കലാശിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.
കുമ്പള കളത്തൂരിലെ റിട്ടേര്‍ഡ് അധ്യാപകന്റെ മകളെയാണ് യുവാവ് കാറില്‍ കയറ്റികൊണ്ടുപോയത്. കാര്‍ ഓടുന്നതിനിടെ നിയന്ത്രണം വിടുകയും ചെറുതും വലുതുമായ പത്തോളം വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നു. ഇതിനുശേഷവും കാര്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നതോടെ വാഹന ഉടമകള്‍ കാറിനെ പിന്തുടര്‍ന്നു. കാര്‍ നയാബസാര്‍ ഐല മൈതാനത്തിലേക്ക് കടക്കുകയും തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം എത്തുകയും ചെയ്തതോടെ മറ്റ് വാഹന ഉടമകള്‍ കാര്‍ തടഞ്ഞു വെയ്ക്കുകയും യുവാവിനെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് വേറൊരുസംഘമെത്തി യുവാവിനെ മര്‍ദ്ദിച്ച സംഘവുമായി ഏറ്റുമുട്ടിയതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിനിടയില്‍ കമിതാക്കള്‍ സഞ്ചരിച്ച കാര്‍ ഒരു സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു. കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ പിരിഞ്ഞു പോയത്. ഈ അവസരം മുതലെടുത്ത് കമിതാക്കളും അവിടെ നിന്ന് മുങ്ങി. തകര്‍ക്കപ്പെട്ട കാര്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. കാര്‍ തകര്‍ത്തതിന് മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍