updated on:2019-05-13 07:17 PM
മരം മുറിക്കുന്ന ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചതിന് സഹോദരനെതിരെ കേസ്

www.utharadesam.com 2019-05-13 07:17 PM,
ആദൂര്‍: ആദൂര്‍ കയര്‍പ്പദവ് സ്വദേശിയെ മരം മുറിക്കുന്ന ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. കയര്‍പദവിലെ ജഗന്നാഥ(58)ക്കാണ് മുറിവേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ബാലകൃഷ്ണനെതിരെയാണ് കേസ്. ജഗന്നാഥയുടെ വീട്ടുപറമ്പിലെ മരം മുറിക്കാന്‍ സഹോദരനും മരം വെട്ട് തൊഴിലാളിയുമായ ബാലകൃഷ്ണനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ വിസമ്മതിച്ചത് കാരണം മറ്റൊരാളോട് പറഞ്ഞു. അതിനിടെ 10ന് വൈകിട്ട് മദ്യപിച്ചെത്തിയ ബാലകൃഷ്ണന്‍ തന്നെ മരം മുറിക്കാനുപയോഗിക്കുന്ന ബ്ലേഡു കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ജഗന്നാഥയുടെ പരാതിയില്‍ പറയുന്നു. കൈക്കും പുറത്തും മുറിവേറ്റ ജഗന്നാഥ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍