updated on:2019-05-13 07:04 PM
സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ ബസിന് കുറുകെയിട്ടു; ഡ്രൈവര്‍ക്ക് മര്‍ദ്ദനം

www.utharadesam.com 2019-05-13 07:04 PM,
കാസര്‍കോട്: സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെയിട്ടു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ സംഘം ഡ്രൈവറെ മര്‍ദ്ദിച്ചു.
കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവര്‍ പൊയിനാച്ചി പറമ്പിലെ കെ. മണികണഠനാണ് (34) അക്രമത്തിനിരയായത്. ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെ കെ.എസ്.ടി.പി പാതയില്‍ കോട്ടരുവത്തിനടുത്താണ് സംഭവം. കാസര്‍കോട്ട് നിന്ന് ഈപാതയിലൂടെ കാഞ്ഞങ്ങാട്ടെക്ക് പോകുകയായിരുന്ന കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. എന്നാല്‍ അടിയേറ്റിട്ടും സര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ മണികണ്ഠന്‍ തുടര്‍ന്നും കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചു. സര്‍വ്വീസ് പൂര്‍ത്തിയാക്കി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയ മണികണ്ഠന്‍ പിന്നീട് ചികിത്സയ്ക്കായി ആസ്പത്രിയിലെത്തുകയായിരുന്നു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍