updated on:2019-05-12 06:45 PM
കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി; ഉടമ തൂങ്ങിമരിച്ച നിലയില്‍

www.utharadesam.com 2019-05-12 06:45 PM,
കാസര്‍കോട്: കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹോട്ടലിന്റെ ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ അളിയനടുക്കയിലെ അപ്പക്കുഞ്ഞി-ഗോപി ദമ്പതികളുടെ മകന്‍ പവിത്രനെ(28)യാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു പവിത്രന്‍. രാവിലെ അമ്മ വിറകെടുക്കാന്‍ ചെന്നപ്പോഴാണ് യുവാവിനെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്ത് അശോക്ഭവന്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു പവിത്രന്‍. കുടിവെള്ളക്ഷാമം കാരണം ഈ ഹോട്ടല്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ കിണറുകള്‍ വറ്റുകയും കുടിവെള്ള പദ്ധതിപ്രകാരമുള്ള ജലവിതരണം മുടങ്ങുകയും ചെയ്തതോടെ ഹോട്ടല്‍ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. ഇതോടെ കടുത്ത മനോവിഷമത്തിലായ പവിത്രനെ സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അവിവാഹിതനാണ് പവിത്രന്‍. സഹോദരങ്ങള്‍: ശശിധരന്‍ (മൈസൂര്‍), അശോകന്‍ (ഡ്രൈവര്‍), വേണുഗോപാലന്‍ (മംഗളൂരു), ദിവ്യാജ്യോതി.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍