updated on:2019-05-12 06:22 PM
ഹാഷിഷ് ഓയിലുമായി ബന്തടുക്ക സ്വദേശി ഏറ്റുമാനൂരില്‍ പിടിയില്‍

www.utharadesam.com 2019-05-12 06:22 PM,
കാസര്‍കോട്: 100 ഗ്രാം ഹാഷിഷ് ഓയിലുമായി ബന്തടുക്ക സ്വദേശി ഏറ്റുമാനൂരില്‍ പിടിയിലായി. ബന്തടുക്ക തലേക്കുന്നിലെ സി.എച്ച്. അസീസി(31)നെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്ന് ഹാഷിഷ് ഓയിലുമായി അസീസിനെ പൊലീസ് പിടികൂടിയത്. അസീസിന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിനുള്ളില്‍ തുണകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ഗോവയില്‍ നിന്ന് 10,000 രൂപയ്ക്ക് വാങ്ങിയ ഹാഷിഷ് ഓയില്‍ ചെറിയ പാക്കറ്റുകളിലാക്കി കേരളത്തില്‍ വില്‍പ്പനക്ക് കൊണ്ടുവന്നതാണെന്ന് അസീസ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒരു ചെറുപാക്കറ്റ് ഹാഷിഷ് ഓയില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത് 50,000 രൂപക്കാണ്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പി രീഷ്മ രമേശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍