updated on:2019-04-19 07:50 PM
മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

www.utharadesam.com 2019-04-19 07:50 PM,
ബന്തടുക്ക: സ്വകാര്യ ബസിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ മാണിമൂല അയ്യപ്പ ഭജനമന്ദിരത്തിന് സമീപമാണ് അപകടം. മാണിമൂല ബെള്ളിപാടിയിലെ ബെള്ളിയപ്പ ഗൗഡ (55)യാണ് മരിച്ചത്. സുള്ള്യയില്‍ നിന്ന് ബന്തടുക്കയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന ഗുരുജി ബസിടിച്ചാണ് അപകടമുണ്ടായത്. ഗൗഡയുടെ വീടിന് സമീപത്തായിരുന്നു അപകടം. ബസ് കയറാന്‍ ബസിന്റെ മുന്‍വശത്ത് കൂടി റോഡ് മറികടക്കുന്നതിനിടയില്‍ ഇത് ശ്രദ്ധിക്കാതിരുന്ന ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബെള്ളിയപ്പ ഗൗഡയെ ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗഡയെ രക്ഷിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഓടയിലേക്ക് മറിഞ്ഞു. യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റു. പരേതനായ കൃഷ്ണ ഗൗഡയുടെയും വെങ്കമ്മയുടെയും മകനാണ് ബെള്ളിയപ്പ. കൂലി പണിക്കാരനായിരുന്നു. മൃതദേഹം ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഗംഗമ്മയാണ് ഭാര്യ. മക്കള്‍: ജയശ്രീ, രോഹിതാശ്വ (ബംഗ്ലൂളുരു), വിദ്യശ്രീ. മ രു മ ക്കള്‍: ധനജ്ഞയന്‍ (സുള്ള്യ), പ്രവീണ്‍ (ബായാര്‍).Recent News
  ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

  ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

  നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

  തെങ്ങ് വീണ് വീടിന് കേടുപാട്; രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  തലപ്പാടിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം, കല്ലേറ്; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

  പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു