updated on:2019-04-19 07:35 PM
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

www.utharadesam.com 2019-04-19 07:35 PM,
ഹൊസങ്കടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ സ്വദേശികളായ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. കാസര്‍കോട് എ.എസ്.പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വാടകക്ക് വാനെടുത്ത് കേരളം കാണാനിറങ്ങിയ ജര്‍മ്മന്‍ സ്വദേശികളായ മൂന്ന് പേരാണ് അക്രമത്തിനിരയായത്. ഇവര്‍ ഇന്നലെ രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പറമ്പില്‍ ടെന്റ് കെട്ടി വിശ്രമിക്കുന്നതിനിടെയാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരയായത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം ടെന്റിനകത്ത് അതിക്രമിച്ച് കയറി അക്രമിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഉന്തുംതള്ളിനുമിടെ അക്രമികളുടെ കൈവശമുണ്ടായിരുന്ന രണ്ട് ആധാര്‍ കാര്‍ഡുകള്‍ സംഭവസ്ഥലത്ത് വീണുകിട്ടിയിട്ടുണ്ട്. മൊര്‍ത്തണ സ്വദേശികളായ സഹോദരങ്ങളുടെ ആധാര്‍ കാര്‍ഡാണ് ലഭിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരനായ ഒരു സുഹൃത്ത് സിംകാര്‍ഡ് വാങ്ങുന്നതിന് തങ്ങളുടെ ആധാര്‍കാര്‍ഡ് വാങ്ങിയിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. സംഭവത്തിന് പിന്നിലെ മൂന്ന് പേരെ കുറിച്ച് വ്യക്തമായ സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. കുമ്പള എസ്.ഐ. ആര്‍.സി. ബിജു, മഞ്ചേശ്വരം എസ്.ഐ. സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അഞ്ചംഗ സ്‌ക്വാഡാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പൊലീസ് നായ റോണി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.Recent News
  കെ.എം. അബ്ദുല്‍ റഹ്മാന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

  ഇസ്സത്ത്‌നഗറില്‍ എട്ട് വീടുകള്‍ വെള്ളത്തിലായി

  ഇസ്സത്ത്‌നഗറില്‍ എട്ട് വീടുകള്‍ വെള്ളത്തിലായി

  വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

  ഡി.വൈ.എഫ്.ഐ നേതാവിനെ അക്രമിച്ചു; കാര്‍ തകര്‍ത്തു

  റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ പാല്‍വണ്ടി മറിഞ്ഞു

  ബാവിക്കര പ്രവൃത്തി മുടങ്ങി; ബണ്ടും അപ്രോച്ച് റോഡും തകര്‍ന്നു

  കനത്ത മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്ടം

  ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു; യാത്രാ ദുരിതം

  താന്‍ സുരക്ഷിതനെന്ന് ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലില്‍ നിന്ന് ഉദുമ സ്വദേശി പ്രജിത്ത്

  കൊലക്കേസ് പ്രതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

  കാറിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി

  ഓവുചാലില്ല; ദേശീയപാതയിലേക്ക് വെള്ളംകയറുന്നത് ചട്ടഞ്ചാലില്‍ ഗതാഗത തടസമുണ്ടാക്കുന്നു

  കാലവര്‍ഷക്കെടുതിയില്‍ പരക്കെ നാശം; നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

  ദേശീയപാതയിലെ കുഴിയില്‍ തട്ടി കാറിന്റെ ടയര്‍ ഊരിത്തെറിച്ചു