updated on:2019-04-13 08:22 PM
ചീരക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

www.utharadesam.com 2019-04-13 08:22 PM,
ബദിയടുക്ക: സ്‌ഫോടക വസ്തുക്കളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. ഇന്നലെ വൈകിട്ട് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ കൊട്ട്യാടിയില്‍ ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചത്.
കേരള എസ്.ആര്‍.ടി.സി. ബസില്‍ വരികയായിരുന്ന തമിഴ്‌നാട് സ്വദേശിയും സുള്ള്യ കല്ലിഗുഡിയില്‍ താമസക്കാരനുമായ വിജയ(40)ന്റെ കൈവശമാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചീരക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച് വെച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.
സംശയം തോന്നി എക്‌സൈസ് അധികൃതര്‍ പൊതി അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 50 ജലാറ്റിന്‍സ്റ്റിക്കുകളും 50 തിരികളുമാണ് പിടിച്ചത്. പിന്നീട് ആദൂര്‍ പൊലീസിന് കൈമാറി. പൊലീസ് അന്വേഷിച്ചുവരുന്നു.



Recent News
  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു