updated on:2019-04-13 07:40 PM
പുല്ലൂരില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

www.utharadesam.com 2019-04-13 07:40 PM,
കാഞ്ഞങ്ങാട്: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. പെരിയ ബസ്‌സ്റ്റോപ്പിന് സമീപത്തെ ഗംഗാധരന്റെ മകന്‍ രജില്‍ ഗംഗാധരന്‍ (26) ആണ് മരിച്ചത്. സഹോദരി രജിന(22)യ്ക്ക് സാരമായി പരിക്കുണ്ട്. ഇന്നലെ ദേശീയ പാതയില്‍ പുല്ലൂര്‍ പൊള്ളക്കടയിലാണ് അപകടം. ഇരുവരും സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു. പെരിയ ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു ഇവര്‍. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രജിന മംഗളൂരുവില്‍ ചികിത്സയിലാണ്. കൊച്ചിയിലെ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനാണ്. പയ്യന്നൂര്‍ മമ്പലം സ്വദേശിയായ ഗംഗാധരനും കുടുംബവും മൂന്ന് വര്‍ഷം മുമ്പാണ് പെരിയയില്‍ താമസം തുടങ്ങിയത്. മരിച്ച രജില്‍ പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനും കോല്‍ക്കളി കലാകാരനുമാണ്.
ഭാര്യ: ഐശ്വര്യ. അമ്മ: രത്‌നവല്ലി.
സഹോദരി രജിന പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
രജില്‍ ഗംഗാധരന്റെ അപകട മരണം പ്രദേശത്തെ അതീവ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി